ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കന്നുകാലി വിജ്ഞാപനം നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് വിധി ശരിവെച്ച സുപ്രീം കോടതിയുടെ ഉത്തരവ് പിൻവലിക്കണമെന്ന ഹരജികളിൽ ജൂലൈ 24ന് വിശദ വാദം കേൾക്കും. ഭാരതി മിത്ര പ്രാണി സംഘ്, ഗൗരി മൗലേക്കി എന്നീ സംഘടനകളാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഹരജി സമർപ്പിച്ചത്.
തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫൻ, ഒാൾ ഇന്ത്യ ജംഇയ്യതുൽ ഖുറേശ് ആക്ഷൻ കമ്മിറ്റി എന്നിവരുടെ ഹരജിയിലാണ് ജൂൈല ഏഴിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ഹൈകോടതി വിധി ശരിവെച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പരിഷ്കരിക്കണമെന്നതിനാൽ പിൻവലിക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചു. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കുമെന്നതിനാൽ ഉത്തരവ് പിൻവലിക്കണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ നരസിംഹനും പറഞ്ഞു. എന്നാൽ ഹരജി നിലനിൽക്കുന്നതെല്ലന്ന് സാബു സ്റ്റീഫന് വേണ്ടി ഹാജരായ അഭിഭാഷകൻ വി.കെ. ബിജു വാദിച്ചു. ബന്ധപ്പെട്ട അഭിഭാഷകർക്ക് അപേക്ഷയുടെ പകർപ്പ് നൽകുക എന്നത് ചുരുക്കം മര്യാദയാണ്. അതിന് ശേഷമേ വാദം കേൾക്കാവൂ. മധുരൈ ബെഞ്ചിെൻറ വിധി മാത്രം പരിഗണിച്ചല്ലായിരുന്നു സുപ്രീംകോടതി നടപടിയെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് വിശദ വാദം കേൾക്കലിനായി തിങ്കളാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സമ്മതിച്ചത്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.