ജയ്പുർ: കാലിക്കടത്ത് നടത്തുന്നവർ തീവ്രവാദികളാണെന്ന് രാജസ്ഥാൻ ബി.ജെ.പി വൈസ് പ്രസിഡൻറ് ജ്ഞാൻ ദേവ് അഹൂജ. അധികാരത്തിെലത്തിയ കോൺഗ്രസ് സർക്കാർ കാലിക്കടത ്തിനും പശുവിനെ അറുക്കുന്നതിനും എതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2016ൽ ന്യൂഡൽഹിയിലെ ജെ.എൻ.യു കാമ്പസിൽനിന്ന് ദിനംപ്രതി 3000 ഉപയോഗിച്ച ഗർഭനിരോധന ഉറകളും 2000 മദ്യക്കുപ്പികളും ലഭിക്കുന്നുണ്ടെന്ന വിവാദ പരാമർശം നടത്തിയ ആളാണ് ജ്ഞാൻ ദേവ് അഹൂജ.
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ കഴിഞ്ഞ ഞായറാഴ്ച കാലിക്കടത്ത് ആരോപിച്ച് 23കാരനായ സാഗിർ ഖാനെ ആൾക്കൂട്ടം ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ജ്ഞാൻ ദേവിെൻറ പരാമർശം. ജനക്കൂട്ടത്തിെൻറ രോഷം സ്വാഭാവികമാണ്.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ മൂത്ത സഹോദരന്മാരായ ഹിന്ദുക്കളുടെ വികാരങ്ങളെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.