പശുക്കൾ ഹിന്ദുക്കൾ; മൃതദേഹം കുഴിച്ചിടരുത് -യു.പി ബി.ജെ.പി നേതാവ്

ലഖ്നോ: പശുക്കൾ ഹിന്ദുക്കളാണെന്നും അതിനാൽ പശു ചത്താൽ മൃതദേഹം കുഴിച്ചിടാതെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന ്നും യു.പിയിലെ ബി.ജെ.പി നേതാവ്. മൃതദേഹം കുഴിച്ചിടുന്നത് മുസ്​ലിം ആചാരമാണെന്നും ഇത് പശുക്കളോടുള്ള നിന്ദയാണെന്നും യു.പി ബരാബാങ്കിയിലെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.

ബരാബാങ്കിയിലെ മുനിസിപ്പൽ ബോർഡ് യോഗത്തിലാണ് ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന. പശുക്കൾക്കായി വൈദ്യുത ശ്മശാനം നിർമിക്കണമെന്നും രഞ്ജിത് ശ്രീവാസ്തവ ആവശ്യപ്പെട്ടു.

പശുക്കളുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം വെള്ള തുണിയിൽ മൂടണം. ഈ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുമെന്നും നഗരസഭ മുൻ അധ്യക്ഷൻ കൂടിയായ രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.

Tags:    
News Summary - Cows are Hindus, they should not be buried, says BJP leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.