പട്ന: ലോക്ഡൗൺ കാലത്ത് ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതിനാൽ ബിഹാറിൽ പശുക്കൾ ചാവുന്നു. ജെഹാനബാദിലെ ശ്രീകൃഷ്ണ ഗോശാലയിൽ മാത്രം 17 പശുക്കളാണ് ഈ ലോക്ഡൗൺ കാലത്തു മാത്രം ചത്തതെന്ന് ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. പശുവിെൻറ പേരിൽ രാഷ്ട്രീയം കളിക്കുന്നവർ ഈ പരിതാപാവസ്ഥയിൽപോലും അവയെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഗോശാല സെക്രട്ടറി പ്രകാശ് കുമാർ മിശ്ര കുറ്റപ്പെടുത്തുന്നു.
106 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ഗോശാല പൊതുജനങ്ങളുടെ സംഭാവന ഉൾപെടെയുള്ള വരുമാനം കൊണ്ടാണ് മുന്നാട്ടുപോകുന്നത്. അലഞ്ഞു തിരിയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പശുക്കളാണ് ഇവിടെ സംരക്ഷിക്കുന്നതിൽ അധികവും. ലോക്ഡൗണിൽ വരുമാനം നിലച്ചതോടെ കാലിത്തീറ്റ അടക്കമുള്ളവക്ക് കടുത്ത ദൗർലഭ്യം നേരിടുകയാണ്. ‘ഈ ഗോശാല ഒരു അർധ സർക്കാർ സ്ഥാപനമാണ്. സബ് ഡിവിഷനൽ ഓഫിസറാണ് ഇതിെൻറ എക്സ് ഒഫീഷ്യോ ചെയർേപഴ്സൺ. അതുകൊണ്ടുതെന്ന മൃഗ സംരക്ഷണ വകുപ്പ് ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. എന്നാൽ, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനത്ത് ഉദ്യോഗസ്ഥരോടും രാഷ്ട്രീയക്കാരോടുമൊക്കെ നിരന്തരം അഭ്യർഥനകൾ നടത്തിയെങ്കിലും അവർ ഗൗനിച്ചതേയില്ല.’ -പ്രകാശ് കുമാർ മിശ്ര പറഞ്ഞു.
അതേസമയം, ഗോശാലയിൽ പട്ടിണി കിടന്ന് പശുക്കളൊന്നും ചത്തിട്ടിെല്ലന്നാണ് സബ് ഡിവിഷനൽ ഓഫിസർ നിവേദിത കുമാരിയുടെ വാദം. പശുക്കൾ ചത്തത് പ്രായാധിക്യവും രോഗവും കാരണമാകാമെന്ന് അവർ പറയുന്നു. ഗോശാലകൾക്ക് കാലിത്തീറ്റ ലഭ്യമാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കുന്നില്ലെന്നും അത് അവർ തന്നെ കണ്ടെത്തേണ്ടതാണെന്നുമാണ് സബ് ഡിവിഷനൽ ഓഫിസറുടെ വിശദീകരണം.
‘ഈ വർഷം ആദ്യം 100 പശുക്കൾ ഇവിടെയുണ്ടായിരുന്നു. മാർച്ച് പകുതിയോടെ മൂന്നെണ്ണം ചത്തു. ലോക്ഡൗൺ തുടങ്ങിയശേഷം വേണ്ടത്ര കാലിത്തീറ്റ ലഭിക്കാത്തതിനാൽ 17 എണ്ണമാണ് ചത്തത്. കാലിത്തീറ്റക്ക് ക്ഷാമം നേരിടുകയും വില കൂടുകയും ചെയ്തു. ഞങ്ങൾക്ക് സംഭാവന വഴിയുള്ള വരുമാനവും കുറഞ്ഞു. മാസം ഒരുലക്ഷം രൂപയെങ്കിലും കാലിത്തീറ്റക്കായി വേണ്ടതുണ്ട്. കൂടുതൽ പശുക്കളും ചത്തത് ഏപ്രിലിലാണ്’- മിശ്ര പറഞ്ഞു. ആർ.എസ്.എസുമായി സഹകരിച്ച് പ്രവർത്തിക്കുന്നയാളാണ് താനെന്ന് പറഞ്ഞ മിശ്ര, ഗോ സംരക്ഷണത്തിെൻറ കാര്യത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ നിലപാട് തന്നെ ഏറെ നിരാശപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.
സഹായം ആവശ്യപ്പെട്ട് രാഷ്ടപ്രതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാർ ഗവർണർ ഫാഗു ചൗഹാൻ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ മുതൽ ജില്ല മജിസ്ട്രേറ്റ് വരെയുള്ളവർക്ക് മിശ്ര രജിസ്റ്റേർഡ് കത്തുകളയച്ച് കാത്തിരുന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ‘ഗോ സംരക്ഷണത്തിെൻറ കാര്യം വരുേമ്പാൾ പശുവിെൻറ പേരിൽ രാഷ്ട്രീയം കളിക്കുന്നവരൊന്നും ഒന്നും ചെയ്യുന്നില്ലെന്നത് നിർഭാഗ്യകരമാണ്. ആദരപൂർവം കാണുന്ന ഗോക്കളെ സംരക്ഷിക്കാൻ ഒരാളും മുന്നോട്ടുവന്നില്ലെന്നത് നാണക്കേടുതെന്ന. എെൻറ കത്ത് ജില്ല മജിസ്ട്രേറ്റ് നവീൻ കുമാറിനെങ്കിലും കിട്ടിയിട്ടുെണ്ടന്നത് ഉറപ്പാണ്. അദ്ദേഹത്തിെൻറ ഓഫിസിൽനിന്ന് എന്നെ വിളിച്ചിരുന്നു. സബ് ഡിവിഷനൽ ഓഫിസറെ കാണാനാണ് പറഞ്ഞത്. അവരെ കണ്ടിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.’ -മിശ്ര രോഷത്തോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.