ന്യൂഡൽഹി: ജെ.എൻ.യുവിലെ വിദ്യാർഥി സമരങ്ങളിലൂെട ദേശീയ ശ്രദ്ധയാകർഷിച്ച കനയ്യകുമാർ ജെ.ഡി.യുവിൽ ചേരാൻ സാധ്യതയുണ്ടെന്ന വിധത്തിൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.
ചില ജനകീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സി.പി.ഐ എം.എൽ.എ സൂര്യകാന്ത് പാസ്വാനോടൊപ്പം മന്ത്രി അശോക് ചൗധരിയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ മാധ്യമങ്ങൾ ഇത്തരത്തിൽ ചിത്രീകരിക്കുകയായിരുന്നു. സി.പി.ഐയെയും കനയ്യകുമാറിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ അപലപിക്കുന്നതായും സി.പി.ഐ അറിയിച്ചു.
ബിഹാറിൽ മുൻനിര സി.പി.ഐ നേതാവ് കൂടിയായ കനയ്യയെ അടുത്തിടെ പാർട്ടി ശാസിച്ചിരുന്നു. പട്നയിൽ പാർട്ടി ആസ്ഥാനത്ത് സി.പി.ഐ പ്രവർത്തകനു നേരെ കനയ്യ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ശാസന. ഇതിനുപിന്നാലെ ബിഹാർ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ വലംകൈയുമായ അശോക് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിറകെയാണ് അഭ്യൂഹങ്ങൾ ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.