റാഞ്ചി:ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സി.പി.എം. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ ഘടകകക്ഷികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവാദമില്ലാതെ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി. 81 അംഗ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമല്ലാതെ ഒന്‍പത് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഇന്‍ഡ്യ മുന്നണിയിലെ പാര്‍ട്ടികള്‍ നടത്തിയ സീറ്റ് വിഭജനത്തില്‍ സി.പി.എം ഇല്ല. കോണ്‍ഗ്രസും ജെ.എം.എമ്മും അനുവാദമില്ലാതെ തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചെന്നും പരാതിയില്‍ പറയുന്നു.
ഝാർഖണ്ഡില്‍ ഇന്‍ഡ്യ മുന്നണിയില്‍ കോണ്‍ഗ്രസിനും ജെ.എം.എമ്മിനും ഒപ്പം സി.പി.എം.എല്‍ ലിബറേഷന്‍ മാത്രമേയുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രമാണ്. ഇതാണ് ഇന്‍ഡ്യ മുന്നണി കക്ഷികള്‍ ഉപയോഗിക്കുന്നത്. ഇത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഒരേ പോലെ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അത് കൊണ്ട് തങ്ങളുടെ ചിഹ്നം ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചെന്നും പ്രകാശ് വിപ്ലവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.