ന്യൂഡൽഹി: പശ്ചിമബംഗാളിൽ സി.പി.എമ്മുമായി തെരഞ്ഞെടുപ്പ് ധാരണക്ക് തയാറെന്ന് കോൺഗ്രസ്. സഖ്യസാധ്യത നില നിൽ ക്കുന്നുവെന്ന് പശ്ചിമബംഗാൾ പി.സി.സി അധ്യക്ഷൻ സോമേന്ദ്രനാഥ് മിത്ര പറഞ്ഞു. എന്നാൽ, തൃണമൂലുമായി സഖ്യത്തിനില ്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത പി.സി.സി അധ്യക്ഷൻമാരുടെ യോഗത്തിന് ശേഷമായിരുന്നു മിത്രയുടെ പ്രതികരണം.
ഫെബ്രുവരി 25ന് അകം എല്ലാ സംസ്ഥാനങ്ങളും കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക നൽകണമെന്ന് രാഹുൽ നിർദേശിച്ചു. സിറ്റിങ് എം.എൽ.എമാർ തെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട. റഫാൽ അഴിമതി മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കണം. കാവൽക്കാരൻ കള്ളനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഒരേ കുടുംബത്തിൽ നിന്ന് ഒന്നിലധകം സ്ഥാനാഥികളെ വേണ്ട. പ്രാദേശിക വിഷയങ്ങളേക്കാൾ മോദിയുടെ പരാജയത്തിന് പ്രാധാന്യം നൽകണമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.