ന്യൂഡൽഹി: കേരളത്തിലെ സി.പി.എം, കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ്. ആരെയും ശത്രുവായി കാണുന്നില്ല. സി.പി.എം നേതാക്കൾ എത്തിയതോടെയാണ് ത്രിപുരയിൽ ഭരണം പിടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസം ലോകത്ത് തന്നെ ഇല്ലാതാകുകയാണ്. സി.പി.എമ്മിന് കേഡർമാരെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ. കോൺഗ്രസുകാർക്ക് സ്വന്തം പാർട്ടിയെ രക്ഷിക്കാൻ സമയമില്ലെന്നും ബിപ്ലവ് ദേബ് വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ, അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്കരിക്കാൻ അഭ്യന്തരമന്ത്രി അമിത് ഷാക്ക് പദ്ധതിയുണ്ടെന്ന് ബിപ്ലവ് ദേബ് പറഞ്ഞത് ഏറെ പരിഹസിക്കപ്പെട്ടിരുന്നു. അമിത് ഷാക്ക് കീഴിലാണ് ബി.ജെ.പി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി മാറിയതെന്നും കേരളത്തിലും മാറി മാറി വരുന്ന ഭരണസംവിധാനം മാറ്റി പാർട്ടിയുടെ സർക്കാർ നിലവിൽ വരുമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.