ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ എ.ബി.വി.പിക്കാർ നടത്തിയ അക്രമത്തിൽ മൗനംപാലിക്കുന്ന പ ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം. ‘കുറ്റകൃത്യത്തിൽ പങ്കോ അ ല്ലെങ്കിൽ കഴിവില്ലാത്തയാളോ’ ആണ് മോദിയെന്ന് സി.പി.എം ആരോപിച്ചു. മോദിയുടെ നിശ്ശബ ്ദത ചില കാര്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
തെൻറ താമസസ്ഥലത്തിന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള വിദ്യാർഥികൾക്ക് മർദനമേൽക്കുേമ്പാൾ ഒരു പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നുവെങ്കിൽ ഒന്നുകിൽ അദ്ദേഹം ആ കുറ്റത്തിൽ പങ്കുള്ളയാളോ അല്ലെങ്കിൽ കഴിവില്ലായ്മയോ ആയിരിക്കാനാണ് സാധ്യത. ജെ.എൻ.യുവിൽ അക്രമം നടന്നത് എ.ബി.വി.പി ഗുണ്ടകളുടെ സഹായത്തോടെയാണെന്നതിന് കൃത്യമായ തെളിവുണ്ട്. സർക്കാറടക്കം അതിൽ കുറ്റവാളിയാണെങ്കിൽ അത് അവരുടെ അക്കൗണ്ടിലേക്കുതന്നെ കൊണ്ടുവരേണ്ടതുണ്ട് -സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
അധികാരത്തിലിരിക്കുന്നവരുടെ ആസൂത്രിതമായ ആക്രമണമാണ് ജെ.എൻ.യുവിൽ നടന്നതെന്ന് യെച്ചൂരി നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഉടനീളം നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ ടാഗ് ചെയ്ത് യെച്ചൂരി മറ്റൊരു ട്വീറ്റും നടത്തിയിരുന്നു. ഇത് രാജ്യത്തുടനീളമുള്ള ഓരോ നഗരങ്ങളുടെയും കഥയാണ്. ഓരോ നഗരത്തിലും ജനങ്ങളുടെ ‘മൻ കീ ബാത്ത്’ ആണ് നടക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.