സീതാറാം യെച്ചൂരി ആശുപത്രിയിൽ

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി ‘എയിംസി’ൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. പതിവ് ചികിത്സക്കായി എത്തിയപ്പോഴാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്. 

തുടർന്ന്  എയിംസിലെ അത്യാഹിത വിഭാഗത്തിലെ റെഡ്സോണിൽ പ്രവേശിപ്പിക്കുകയാണ്. കടുത്ത പനിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. യെച്ചൂരി അടുത്തിടെയാണ് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 

Tags:    
News Summary - CPM leader Sitaram Yechury admitted to AIIMS ICU due to pneumonia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.