ന്യൂഡൽഹി: കേരള സർക്കാറിനെയും കേരളത്തിെല ജനങ്ങളെയും അവഹേളിക്കുന്ന ബി.ജെ.പിയുടെ നീക്കത്തിനെതിരെ സി.പി.എമ്മിെൻറ നേതൃത്വത്തിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി നേതൃത്വം നൽകി. ചൊവ്വാഴ്ച രാവിെല വിത്തൽഭായ് പേട്ടൽ ഹൗസിൽനിന്ന് തുടങ്ങിയ മാർച്ച് അശോക േറാഡിൽ പൊലീസ് തടഞ്ഞു.
വിദ്വേഷ പ്രചാരണങ്ങളിലൂടെ ഹിറ്റ്ലറുടെ നയമാണ് ആർ.എസ്.എസ് രാജ്യത്ത് നടപ്പാക്കുന്നത്. ആക്രമണവും കൊലപാതകവും നടത്തി ആർ.എസ്.എസ് ഇരയായി ചമയുകയാണെന്നും െയച്ചൂരി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് കേരളത്തിൽ ബി.ജെ.പിക്ക് ഒരു എം.എൽ.എയെ ലഭിച്ചത്. അടുത്ത തവണ അതും ലഭിക്കില്ല. േകരള സർക്കാറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കമുള്ളവർ ഭരണസംവിധാനം ദുരുപയോഗം ചെയ്ത് വ്യാജപ്രചാരണം നടത്തുകയാണെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ അതിെൻറ പ്രത്യാഘാതം അവർക്ക് കിട്ടിയെന്നും െയച്ചൂരി പറഞ്ഞു.
ആർ.എസ്.എസ് കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയും ഫാഷിസത്തിനെതിരെ മുദ്രാവാക്യം വിളിച്ചും പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഹമ്മദ് സലീം, സുഭാഷിണി അലി, ബി.വി. രാഘവലു തുടങ്ങിയ നേതാക്കൾക്കൊപ്പം നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പെങ്കടുത്തു.
ബി.ജെ.പിയുടെ ജനരക്ഷായാത്രക്കും വർഗീയ, വ്യാജ പ്രചാരണങ്ങൾക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയും സി.പി.എമ്മിെൻറ നേതൃത്വത്തിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.