ന്യൂഡൽഹി: കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന് സി.പി.എം. നിലവിലെ രാഷ്ട്രീയ സാഹചര്യം തുടരാനാണ് പൊളിറ്റ്ബ്യുറോ തീരുമാനിച്ചത്. കോൺഗ്രസിന് മൃതുഹിന്ദുത്വ സമീപനമാണെന്നാണ് പി.ബി വിലയിരുത്തല്‍. എന്നാൽ, പ്രാദേശിക പാർട്ടികൾ നേതൃത്യം നൽകുന്ന സഖ്യത്തിൽ കോൺഗ്രസ് പങ്കാളിയാണെങ്കിൽ ആ സഖ്യത്തിൽ ചേരുന്നതിന് വിലക്കില്ല. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് സഖ്യത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാം.
മുമ്പും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് ആദ്യമായാണ് സഖ്യം വേണ്ടതില്ലെന്ന തീരുമാനത്തില്‍ പി.ബി എത്തുന്നത്.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പി.ബി ചർച്ച ചെയ്തു. ബി.ജെ.പിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ഇതില്‍ വിജയിച്ചെന്നും പി.ബി വിലയിരുത്തി. ജനുവരി ഏഴ് മുതൽ ഒമ്പത് വരെ ഹൈദരാബാദിൽ നടക്കുന്ന കേന്ദ്ര കമ്മറ്റി പ്രമേയം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.