മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രകടനം മെച്ചപ്പെടുത്തി സി.പി.എം.
നാസിക്, പാൽഘർ, താണെ, അഹ്മദ്നഗർ ജില്ലകളിൽ 91 പഞ്ചായത്തുകളിലെ സർപഞ്ച് (പ്രസിഡന്റ്) പദവിയും 90ലേറെ ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷവും നേടിയതായി സി.പി.എം മഹാരാഷ്ട്ര സെക്രട്ടറി അശോക് ധാവ്ളെ പറഞ്ഞു.
കഴിഞ്ഞ തവണ 75 ഗ്രാമപഞ്ചായത്തുകളിലായിരുന്നു സി.പി.എമ്മിന് പ്രസിഡന്റുമാർ. ചിലയിടങ്ങളിൽ പ്രസിഡന്റുമാരെ ജനം നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടികളുടെ ഔദ്യോഗിക പേരുകളോ ചിഹ്നമോ ഉപയോഗിക്കാറില്ല. അതിനാൽ ആധികാരിക രേഖകളിൽ പാർട്ടി തിരിച്ച കണക്കില്ല.
അശോക് ധാവ്ളെ നൽകിയ കണക്കുപ്രകാരം നാസിക്കിൽ 59ഉം പാൽഘർ-താണെയിൽ 26ഉം അഹ്മദ്നഗറിൽ ആറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സി.പി.എമ്മിന്റേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.