ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇടഞ്ഞു നിൽക്കുന്ന ജനതാദൾ-യുവിലെ മുതിർന്ന നേതാവും എം.പിയുമായ ശരദ്യാദവുമായി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർ ചർച്ച നടത്തി. ബി.ജെ.പി പാളയത്തിൽ ജനതാദൾ-യുവിനെ തളച്ച നിതീഷ് കുമാറിനെതിരെ ശരദ് യാദവ് പരസ്യമായി രംഗത്തിറങ്ങുമെന്ന സൂചനകൾക്കിടയിലാണിത്.
നിയമസഭയിൽ നിതീഷ് വിശ്വാസവോട്ട് നേടിയ ദിവസം തന്നെയാണ് മുതിർന്ന മൂന്നുനേതാക്കളുടെയും കൂടിക്കാഴ്ച നടന്നത്. ശരദ് യാദവിനോട് ആലോചിക്കുകപോലും ചെയ്യാതെയാണ് നിതീഷ് രാജിവെച്ച് ബി.ജെ.പി പിന്തുണ സ്വീകരിച്ച് വീണ്ടും മുഖ്യമന്ത്രിയായത്. വിശ്വാസവോട്ട് നേടിയെങ്കിലും ജനതാദൾ-യു പുകഞ്ഞുതന്നെ. പാർട്ടിയിലെ സമരം ഏകോപിപ്പിച്ച് പിളർപ്പുണ്ടാക്കാൻ ശരദ് യാദവ് മുതിരുമോ, അദ്ദേഹത്തിന് അത് കഴിയുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നു.
ജനതാദൾ-യുവിലെ എം.എൽ.എമാരെല്ലാം നിതീഷിനൊപ്പം നിെന്നന്നാണ് വിശ്വാസവോട്ട് തെളിയിക്കുന്നത്. ഇനിയും പാർട്ടിയിൽ തുടർന്നാൽ ശരദ്യാദവിെൻറ ഭാവി എന്താകുമെന്ന കാര്യവും അവ്യക്തം. അദ്ദേഹത്തെ മെരുക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരേത്ത ചർച്ചകൾ നടത്തിയിരുന്നു. കേന്ദ്രമന്ത്രിപദം നൽകാൻ ബി.ജെ.പി തയാറാണ്. മതേതരപക്ഷത്ത് ഉറച്ചുനിൽക്കണമെന്ന അഭ്യർഥനയുമായി നിരവധി കലാലയങ്ങളിലെ വിദ്യാർഥികളും ശരദ് യാദവിനെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.