ന്യൂഡൽഹി: സാേങ്കതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇറക്കി. എ.െഎ 120 നമ്പർ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലാണ് തകരാർ കണ്ടത്.
കോക്പിറ്റിൽ പൈലറ്റിെൻറ ഇരിപ്പിടത്തിന് മുന്നിലുള്ള ജാലകത്തിൽ ശക്തമായ ശബ്ദമുണ്ടാവുകയായിരുന്നു. വിമാനത്തിനുള്ളിൽ ചൂട് ക്രമീകരിക്കുന്ന സംവിധാനത്തിലെ തകരാറാണ് ശബ്ദമുണ്ടാവാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. തുടർന്നാണ് 249 യാത്രക്കാരുമായി പറന്ന വിമാനം നിലത്തിറക്കിയത്. യാത്രക്കാരെ ഡൽഹിയിലെത്തിക്കാൻ മുംബൈയിൽനിന്ന് എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനം തെഹ്റാനിലേക്ക് പുറപ്പെട്ടു. തകരാറിലായ വിമാനം അറ്റകുറ്റപ്പണി ചെയ്യാനുള്ള സാേങ്കതിക വിദഗ്ധരും ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.