ബുർഖ ധരിച്ച യുവതിയെ അക്രമിച്ച യുവാവ് പിടിയിൽ; യു.പിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ ബുർഖ ധരിച്ച യുവതിയെ അക്രമിച്ച സംഭവത്തിൽ 45കാരൻ കസ്റ്റഡിയിൽ. വിശാൽ താകൂർ എന്ന യുവാവാണ് പിടിയിലായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിച്ചതോടെയായിരുന്നു പ്രതിയെ പിടികൂടിയത്.

2023-ൽ ദേശീയ വനിതാ കമ്മീഷൻ (NCW) സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,811 പരാതികൾ രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉത്തർപ്രദേശാണ്. മതന്യൂനപക്ഷങ്ങളും ദലിതരും ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ സ്ത്രീകളാണ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നതെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Crime against woman increasing in UP says report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.