സി.ബി.എസ്.ഇ: പുതുക്കിയ പരീക്ഷ തീയതി ഇന്ന്​ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: മാറ്റിവെച്ച സി.ബി.എസ്​.ഇ പത്താം ക്ലാസ്​ കണക്ക്​, പ്ലസ്​ ടു ഇക്കണോമിക്​സ്​ പരീക്ഷകളുടെ തീയതി ​ഇന്ന്​ വൈകീട്ട്​ പ്രഖ്യാപിച്ചേക്കും. കേന്ദ്രമന്ത്രി പ്രകാശ്​ ജാ​വ്​ദേക്കറുമായി നടത്തിയ കൂടികാഴ്​ചക്ക്​ ശേഷം പരീക്ഷ തീയതി ഇന്ന്​ പ്രഖ്യാപിക്കുമെന്ന ഉറപ്പ്​ കിട്ടിയതായി എൻ.എസ്​.യു.​െഎ പ്രസിഡൻറ്​ ഫിറോസ്​ ഖാൻ അവകാശപ്പെട്ടു.

അതേ സമയം, സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച വിവാദമാകുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ പ്രത്യക്ഷ സമരവുമായി കോൺഗ്രസ് വിദ്യാർഥി സംഘടന‍യായ എൻ.എസ്.യു.ഐയും. സി.ബി.എസ്.ഇ ആസ്ഥാനത്ത് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായാണ് പ്ലക്കാർഡുകളുമായി എൻ.എസ്.യു.ഐ പ്രവർത്തകർ രംഗത്തെത്തിയത്. എന്നാൽ ഡൽഹി പൊലീസ് ഇവരെ തടഞ്ഞു. പ്രക്ഷോഭങ്ങളുടെ പശ്​ചാത്തലത്തിൽ കേന്ദ്രമന്ത്രി പ്രകാശ്​ ജാ​വദേക്കറി​​​​െൻറ വീടിന്​ മുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ബി.എസ്​.ഇ ചെയർപേഴ്​സന്​ ലഭിച്ച മെയിലിനെ സംബന്ധിച്ച്​ ഗൂഗ്​ളിനോട്​ വിശദീകരണം തേടാനും പൊലീസ്​ തീരുമാനിച്ചിട്ടുണ്ട്​.

അതേസമയം, സി.ബി.എസ്.ഇ അധികൃതരുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച നടത്തുകയും പുന:പരീക്ഷ നടത്തുന്നതിനുള്ള തീയതിയെ കുറിച്ച് ചർച്ച ചെയ്തതായും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 

പരീക്ഷ നടക്കുന്നതിന്‍റെ തലേദിവസം രാത്രി തന്നെ സി.ബി.എസ്.ഇ ചെയർമാൻ അനിത് അഗർവാൾ ചോർച്ചയെ കുറിച്ച് അറിഞ്ഞിരുന്നു. 12 പേജുള്ള ചോദ്യപേപ്പറിന്‍റെ കയ്യെഴുത്ത് കോപ്പി ഇ മെയിലായി ചെയർമാന് ലഭിച്ചിക്കുകയായിരുന്നു. അതിനാൽ തന്നെ പരീക്ഷ റദ്ദാക്കണമെന്നും മെയിലിലൂടെ അജ്ഞാതൻ ആവശ്യപ്പെട്ടിരുന്നു. 

സംഭവവുമായി  ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു ഡ​സ​ൻ ആ​ളു​ക​ളെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം​ചെ​യ്​​തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​​​​​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ വി​ദ്യ കോ​ച്ചി​ങ് സെന്‍റർ ഉ​ട​മ വി​ക്കി​യെ​യും 18 വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 24 പേ​രെ​യു​മാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യ​ക്ക​ട​ലാ​സ്​ ചോ​ർ​ച്ച ഡ​ൽ​ഹി പൊ​ലീ​സി​നെ കൂ​ടാ​തെ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 

വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ ചോ​ദ്യ​ക്ക​ട​ലാ​സി​​​​​​​​​െൻറ ​ൈക​യെ​​ഴു​ത്തു​പ്ര​തി പ്ര​ച​രി​ച്ച​തി​​​​​​​​​െൻറ സ്​​ക്രീ​ൻ​ഷോ​ട്ടു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ച​​ു. കോ​ച്ചി​ങ്​​ സെന്‍ററിനു ​പു​റ​മേ ഡ​ൽ​ഹി ര​ജീ​ന്ദ​ർ ന​ഗ​റി​ലെ ര​ണ്ട് സ്കൂ​ളു​ക​ൾ​ക്കും ചോ​ർ​ച്ച​യി​ൽ പ​ങ്കു​ള്ള​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഫാ​ക്​​സ്​​ സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ന്ദേ​ശ​ത്തി​​​​​​​​​െൻറ ഉ​റ​വി​ടം വ്യ​ക്​​ത​മ​ല്ല. 
 

Tags:    
News Summary - Crime Branch Seeks Reply from Google on Mail Alerting CBSE Chairman to Maths Paper Leak-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.