മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ കേസ്

ബംഗളൂരു: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ ്യക്കെതിരെ ക്രിമിനൽ കേസ് രജിസ്​റ്റർ ചെയ്യാൻ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. സിദ്ധരാമയ്യക്കുപുറമെ ക േസിൽ ഉൾപ്പെട്ട ബി.ജെ.പി എം.എൽ.എ എസ്.എ. രാംദാസ്, മുൻ എം.എൽ.സി ജി. മധുസൂദൻ എന്നിവർക്കും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥർക്കുമ െതിരെയും ക്രിമിനൽ കേസെടുക്കാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.

കേസിൽ പ്രതിചേർക്കപ്പെട്ടവരോട് സെപ്റ്റംബർ 23ന് കോടതിയിൽ ഹാജരാകാനും ഉത്തരവിട്ടു. കഴിഞ്ഞവർഷം ജൂണിലാണ് മൈസൂരുവിലെ കോടതിയിൽ സാമൂഹിക പ്രവർത്തകനായ എ. ഗംഗരാജു ഹരജി നൽകുന്നത്. 90കളിൽ ഹിൻകലിൽ നിയമവിരുദ്ധമായി സ്ഥലം വാങ്ങി സിദ്ധരാമയ്യ വീട് നിർമിച്ചുവെന്നാണ് ഹരജിയിൽ വ്യക്തമാക്കിയിരുന്നത്.

ഹിൻകൽ ഗ്രാമത്തിൽ മൈസൂരു നഗര വികസന അതോറിറ്റി നിയമം ലംഘിച്ചുകൊണ്ട് അനുവദിച്ചതിലും കൂടുതൽ സ്ഥലം കൈ​േയറി വീട് നിർമിച്ചുവെന്ന പരാതിയിൽ പിന്നീട് പൊലീസ് കേസെടുക്കുകയായിരുന്നു. സിദ്ധരാമയ്യക്കൊപ്പം മൈസൂരു നഗര വികസന അതോറിറ്റി (മൂഡ) മുൻ പ്രസിഡൻറ് സി. വസവഗൗഡ, ധ്രുവകുമാർ, കമീഷണർ പി.എസ്. കാന്തരാജു എന്നിവർക്കെതിരെയും കേസുണ്ട്.

സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ ഹിൻകലിൽ പണിത വീട് പിന്നീട് വിൽക്കുകയായിരുന്നു. കേസിൽ നടപടി നേരിടുന്നയാൾ എം.എൽ.എ ആയതിനാൽ ഈ വർഷം ​േമയിൽ കേസ് മൈസൂരുവിൽനിന്നും ബംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന, നിയമലംഘനം, തെറ്റായ രേഖകൾ ഉണ്ടാക്കൽ, നിയമവിരുദ്ധമായി ഭൂമി വാങ്ങുക, തെറ്റായ സത്യവാങ് മൂലം നൽകുക, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കായിരിക്കും ഇനി പൊലീസ് ക്രിമിനൽ കേസ് ചുമത്തുക.

Tags:    
News Summary - Criminal case against former Karnataka CM Siddaramaiah, some officers- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.