ന്യൂഡൽഹി: അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഹൈകമാൻഡ് ശ്രമം തുടരുന്നു. ഇതിനായി പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ച മൂന്നംഗ സമിതിക്കു മുന്നിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു എത്തി. നേതൃത്വം ആവശ്യപ്പെട്ട പ്രകാരം നേതാക്കളെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചതായി സിദ്ദു വ്യക്തമാക്കി. ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പാർട്ടി പ്രവർത്തകരുടെ വികാരം നേതൃത്വത്തെ അറിയിച്ചു. തെൻറ നിലപാടിൽ മാറ്റമില്ല. കാര്യം നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സത്യത്തെ മൂടിവെക്കാം. പേക്ഷ, പരാജയപ്പെടുത്താനാവില്ല -സിദ്ദു പറഞ്ഞു.
രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന്‍ ഖാര്‍ഗെ, പഞ്ചാബിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, ജെ.പി. അഗര്‍വാൾ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് പഞ്ചാബിലെ തര്‍ക്ക പരിഹാരത്തിനായി നിയോഗിച്ചത്. ഇവർ എല്ലാ സംസ്ഥാന നേതാക്കളുമായും ഒറ്റക്ക് കൂടിക്കാഴ്ച തുടരുകയാണ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ വിമത പക്ഷത്തുള്ള പ്രധാന എതിരാളിയാണ് സിദ്ദു. സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച തന്നെ തഴഞ്ഞത് അമരീന്ദറാണെന്നാണ് സിദ്ദു കരുതുന്നത്. മന്ത്രിസ്ഥാനം നല്‍കിയെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. ട്വിറ്ററിലൂടെ അമരീന്ദറിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സിദ്ദു വിമർശനങ്ങള്‍ അഴിച്ചുവിടുന്നത് പതിവാണ്.
ഇതിനെതിരെ കോണ്‍ഗ്രസിനുള്ളിൽതന്നെ സിദ്ദുവിനെതിരെ വിയോജിപ്പുണ്ട്. അതേസമയം, സിദ്ദു പാര്‍ട്ടി വിടുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അത് തിരിച്ചടിയാകുമെന്നാണ് ഹൈകമാന്‍ഡ് വിലയിരുത്തൽ. അതിനാലാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം കേട്ട് തുടർനടപടി തീരുമാനിക്കാൻ നേതൃത്വം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.