കെ. അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജൻ

അണ്ണാമലൈ, തമിഴിസൈ എന്നിവർക്കെതിരെ വിമർശനം; തമിഴ്നാട്ടിൽ രണ്ട് ബി.ജെ.പി നേതാക്കൾ പുറത്ത്

ചെന്നൈ: ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ, മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ എന്നിവർക്കെതിരെ പരസ്യ വിമർശനം നടത്തിയ രണ്ട് നേതാക്കളെ പാർട്ടി ചുമതലകളിൽനിന്ന് നീക്കി. ഒ.ബി.സി വിങ് ജനറൽ സെക്രട്ടറി ട്രിച്ചി സൂര്യ, ബി​.ജെ.പി ഇന്റലക്ച്വൽ വിങ്ങിലെ കല്യാൺ രാമൻ എന്നിവർക്കെതിരെയാണ് പാർട്ടി അച്ചടക്കം ലംഘിച്ചതിന് നടപടി. ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ​നീക്കിയപ്പോൾ കല്യാണ രാമനെ ഒരു വർഷത്തേക്ക് സസ്​പെൻഡ് ചെയ്യുകയും പാർട്ടി ചുമതലകളിൽനിന്നും നീക്കുകയും ചെയ്തു.

ലോക്സഭ ​തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നായിരുന്നു ഇരുവരുടെയും വിമർശനം. കല്യാൺ രാമൻ അണ്ണാമലൈയുടെ പ്രവർത്തന ശൈലിയെ രൂക്ഷമായി വിമർശിച്ചാണ് രംഗത്തെത്തിയത്. സംസ്ഥാന നേതൃത്വത്തെയും പാർട്ടി പ്രവർത്തകരെയും കുറിച്ച് കൃത്യമായ തെളിവുകളില്ലാതെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയെന്നാണ് കല്യാൺ രാമനെതിരായ നടപടിയിൽ പാർട്ടി വിശദീകരണം.

അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ തമിഴിസൈ സൗന്ദരരാജനെതിരെ വിമർശനം നടത്തിയെന്നാണ് ട്രിച്ചി സൂര്യക്കെതിരായ കുറ്റം. നടപടിക്കിരയായ രണ്ടുപേരുമായി ഏതെങ്കിലും രീതിയിൽ സഹകരിക്കരുതെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

Tags:    
News Summary - Criticism against Annamalai and Tamilisai; Two BJP leaders are out in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.