ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നേതാക്കളായിരുന്ന കനയ്യകുമാർ, ഉമർഖാലിദ് തുടങ്ങി ഒ മ്പതു പേർക്കെതിരെ രാജ്യദ്രോഹ കേസിൽ വിചാരണക്ക് അനുമതി നൽകിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ നടപടിക്കെതിരെ വിമർശനം ശക്തം. ചട്ടപ്രകാരമുള്ള നടപടിയെന്നാണ് ആം ആദ്മി പാർട്ടിയുടെ ഒൗദ്യോഗിക വിശദീകരണമെങ്കിലും പാർട്ടിയിലും എതിർപ്പുണ്ട്.
രാജ്യദ്രോഹക്കുറ്റത്തെ കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിച്ചതില്നിന്ന് വ്യത്യസ്തമല്ല ഡല്‍ഹി സര്‍ക്കാർ നിലപാടെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം കുറ്റപ്പെടുത്തി. മതേതര ഇന്ത്യയെ കെജ്രിവാൾ നിരാശപ്പെടുത്തിയെന്ന് സി.പി.െഎ നേതാവ് ബിനോയ് വിശ്വം എം.പി പറഞ്ഞു.
നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് അരവിന്ദ് കെജ്രിവാളിന് പ്രശംസയാവുകയേ ഉള്ളൂ എന്ന് ബോളിവുഡ് താരം അനുരാഗ് കശ്യപ് പരിഹസിച്ചു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് തീരുമാനമെന്ന് കനയ്യകുമാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.