സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യ എന്ന് സംശയം

ന്യുഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ 2 മണിയോടെ വെടിവെപ്പ് നടന്നതായും ആത്മഹത്യ ആണെന്ന സംശയമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.അജയ് കുമാർ എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.

സൗത്ത് കശ്മീരിലെ അവന്തിപുരയിലാണ് സംഭവം. മെഡിക്കോ ലീഗൽ നടപടികൾ പൂർത്തിയായി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - CRPF jawan found dead in J&K's Awantipora; suicide suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.