പോളിങ് സ്റ്റേഷനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലെ പോളിങ് സ്റ്റേഷനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കൂച്ച്ബെഹാറിലെ മാതഭംഗയിലെ പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ കാൽ വഴുതി വീണാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ശുചിമുറിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശുചിമുറിയിൽ വീണപ്പോൾ തലയ്ക്കുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. അതേസമയം കനത്ത സുരക്ഷയിലാണ് കൂച്ച്‌ബെഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. മുമ്പ് കൂച്ച്‌ബെഹാറിൽ നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ ആക്രമണത്തെ തുടർന്നാണ് സുരക്ഷ.

Tags:    
News Summary - CRPF officer found dead at polling station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.