ന്യുഡൽഹി: കേന്ദ്ര ബജറ്റിൽ സാംസ്കാരിക, ടൂറിസം മേഖലക്ക് പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2021 സാമ്പത്തികവർഷം സാംസ്കാരിക മന്ത്രാലയത്തിന് 3100 കോടി രൂപയും വിനോദ സഞ്ചാര മേഖലക്ക് 2500 കോടി രൂപയും വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ ഹരിയാനയിലെ റാഖി ഗഡി, യു.പിയിലെ ഹസ്തിനപുർ, ഗുജറാത്തിലെ ദോലവിര, അസമിലെ ശിവസാഗർ, തമിഴ്നാട്ടിലെ അടിച്ചനല്ലൂർ എന്നീ അഞ്ച് പുരാവസ്തു കേന്ദ്രങ്ങളെ ഒാൺസൈറ്റ് മ്യുസിയത്തോടു കൂടിയ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളാക്കി മാറ്റുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
റാഞ്ചിയിലും ഝാർഖണ്ഡിലും ഗോത്ര മ്യൂസിയം തുടങ്ങും. ലോത്തലിൽ സമുദ്രസംബന്ധമായ കേന്ദ്രം ആരംഭിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തേജസ് മോഡൽ എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.