ശ്രീനഗർ: താഴ്വരയുടെ വിവിധ മേഖലകളിൽനിന്ന് നബിദിനാഘോഷത്തിൽ പങ്കെടുക്കാനാ യി, പ്രശസ്തമായ ശ്രീനഗർ ഹസ്റത്ബാൽ പള്ളിയിലെത്തിയവരെ ചരിത്രത്തിൽ ആദ്യമായി അ ധികൃതർ തടഞ്ഞ് തിരിച്ചയച്ചു. 144ാം വകുപ്പുപ്രകാരം, നാലിൽ കൂടുതൽ പേർ ഒന്നിച്ചുകൂടരു തെന്ന ഉത്തരവ് പുറപ്പെടുവിച്ചാണ് ഭരണകൂടം, വിശ്വാസികളെ വിലക്കിയത്. ദാൽ തടാകതീര ത്തുള്ള പള്ളിക്കു ചുറ്റും വലയംതീർത്താണ് ജനങ്ങളെ തടഞ്ഞത്. പള്ളിയിലേക്കുള്ള പ്രധാന റോഡുകളിൽ ചെക്പോസ്റ്റും കമ്പിവലകളും സ്ഥാപിക്കുകയുണ്ടായി.
വർഷംതോറും വിവിധ ഭാഗങ്ങളിൽനിന്നായി വിശ്വാസികൾ എത്താറുള്ള ഹസ്റത്ബാലിൽ നബിദിനാഘോഷം നാലു ദിവസത്തോളം നീളാറുണ്ട്. പള്ളിയുടെ പരിസരത്ത് താമസിക്കുന്നവരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. അധികൃതരുടെ നടപടി കശ്മീരികളിൽ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘‘ദർഗയിൽ രാത്രി മുഴുവൻ നീളുന്ന പ്രാർഥനയിൽ ഇതാദ്യമായി പങ്കെടുക്കാൻ പറ്റാതായതിൽ അതിയായ വേദനയുണ്ട്’’ -ആഘോഷങ്ങൾക്കായി ഖാൻഖയിൽനിെന്നത്തിയ അബ്ദുൽ വഹീദ് ഹംദാനി പ്രതികരിച്ചു.
നൗഹട്ടയിലെ ഖ്വാജ നഖ്ശബന്ദി സാഹിബിൽ നടക്കാറുള്ള വാർഷിക പരിപാടിയും കഴിഞ്ഞയാഴ്ച അധികൃതർ വിലക്കിയിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അസ്വസ്ഥതകൾക്കിടയിലും മുടക്കമില്ലാതെ നടന്നിരുന്ന രണ്ടു പരിപാടികൾ തടഞ്ഞത് തങ്ങളെ പ്രകോപിപ്പിക്കാനാെണന്ന് ചില പ്രദേശവാസികൾ ആരോപിച്ചു. ‘‘ഇത് ഞങ്ങളുടെ വിശ്വാസത്തെ ഹനിക്കാനായി ചെയ്യുന്നതാണ് എന്നുവേണം കരുതാൻ’’ -നൗഹട്ട വാസിയായ മുഷ്താഖ് അഹ്മദ് ആരോപിച്ചു. ശ്രീനഗറിലെ ജാമിഅ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതൽതന്നെ വിലക്കിയിരുന്നു.
ഇതിനിടെ, ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച കശ്മീരിലെ നിയന്ത്രണങ്ങൾ നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ, മതനേതാക്കൾ തടങ്കലിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.