രാജസ്ഥാൻ: ന്യൂമോണിയക്ക് ചികിത്സ തേടിയെത്തിയ നവജാതശിശുവിന് നേരെ സ്ത്രീ ആസിെഡാഴിച്ചു. രാജസ്ഥാനിലാണ് സംഭവം. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിെൻറ ദേഹത്താണ് ആസിഡ് ഒഴിച്ചത്. ഗുരുതര പരിക്കേറ്റ കുഞ്ഞ് ആശുപത്രിയൽ ചികിത്സയിലാണ്.
ന്യുമോണിയ ബാധിച്ച പ്രിയാൻഷു എന്ന കുഞ്ഞിനാണ് ഇൗ ദുരിതം അനുഭവിക്കേണ്ടി വന്നത്. രോഗം മാറ്റാൻ കഴിവുണ്ടെന്ന് അവകാശപ്പെട്ട സ്ത്രീയാണ് കുഞ്ഞിെൻറ മേൽ ആസിെഡാഴിച്ചത്. അസുഖം ബാധിച്ച കുഞ്ഞിെന ബന്ധുക്കളാണ് വ്യാജ ചികിത്സകയുടെ അടുത്തെത്തിച്ചത്. കുഞ്ഞിെൻറ നെഞ്ചും കാലുകളും പൊള്ളിപ്പോെയന്ന് പൊലീസ് പറഞ്ഞു. സ്ത്രീെയ പൊലീസ് അറസ്റ്റ് െചയ്തു.
കുഞ്ഞിെൻറ അവസ്ഥ വഷളാകാൻ തുടങ്ങിയതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തി കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.