???????????? ???? ???? ???? ????

ബലാത്​സംഗക്കേസ്​ പ്രതിയുടെ മരണം; ​െഎ.ജി ഉൾപ്പെടെ എട്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർ അറസ്​റ്റിൽ

സിംല: ഹിമാചൽ പ്രദേശിൽ ബലാത്​സംഗക്കേസി​െല പ്രതിയുടെ കസ്​റ്റഡി മരണത്തിൽ ​െഎ.ജി ഉൾപ്പെടെ എട്ടു പൊലീസ്​ ഉദ്യോഗസ്​ഥരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തു. സിംലയിലെ കൊട്​ഖൈയിൽ 16 കാരിയായ സ്​കൂൾ വിദ്യാർഥിനിയെ ബലാത്​സംഗം ചെയ്​ത്​ കൊന്നു​െവന്ന കേസിലെ പ്രതിയായ നേപ്പാളി തൊഴിലാളിയാണ്​ കസ്​റ്റഡിയിൽ മരിച്ചത്​. ഇതേക്കുറിച്ചുള്ള സി.ബി.​െഎ അന്വേഷണമാണ്​ അറസ്​റ്റിൽ കലാശിച്ചത്​. 

ജൂലൈ ആദ്യ വാരം നടന്ന ബലാത്​സംഗം അന്വേഷിച്ചത്​ ഇൻസ്​പെക്​ടർ ജനറൽ സഹുർ ഹൈദർ സൈദിയുടെ നേതൃത്വത്തിലായിരുന്നു. ​െഎ.ജിയെ കൂടാതെ ഡി.എസ്​.പിയും കൊട്​ഖൈ സ്​റ്റേഷൻ ഇൻ ചാർജും അടക്കമുള്ളവരാണ്​ അറസ്​റ്റിലായത്​. ചൊവ്വാഴ്​ചയാണ്​ പൊലീസ്​ ഉദ്യോഗസ്​ഥരെ സി.ബി.​െഎ അറസ്​റ്റ്​​ ​െചയ്​തത്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ സെപ്​തംബർ നാലുവരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.

പെൺകുട്ടി​െയ ബലാത്​സംഗം ചെയ്​ത്​ കൊന്ന കേസ്​ നാട്ടിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൂടാതെ ​െപാലീസ്​ ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും യഥാർഥ പ്രതി​െയ അല്ല പിടിച്ചതെന്നും ആരോപിച്ച്​ നാട്ടുകാർ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. സർക്കാറിനെയും പൊലീസിനെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കിയ കേസിൽ പൊലീസ്​ പിടികൂടിയ പ്രതി കസ്​റ്റഡിയിൽ മരിച്ചതോടെ പ്രക്ഷോഭം ശക്​തമായി. തുടർന്ന്​ ജൂലെ 22 നാണ്​ ബലാത്​സംഗക്കേസും കസ്​റ്റഡി മരണവും സി.ബി.​െഎ അന്വേഷണത്തിന്​ വിട്ടത്​. 

ഹിമാചൽ പ്രദേശി​െല നിയമ വകുപ്പ്​ ഉദ്യോഗസ്​ഥ​​െൻറ അടുത്ത ബന്ധു ബലാത്​സംഗക്കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്​. അയാളെ സി.ബി.​െഎ ചോദ്യം ചെയ്​തിട്ടുണ്ട്​. രണ്ടു കേസുകളി​ലും സി.ബി.​െഎ അന്വേഷണം തൃപ്​തികരമല്ലെന്ന്​ ആഗസ്​ത്​ 17 ന്​ കോടതി വിമർശിച്ചിരുന്നു. രണ്ടാഴ്​ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - Custodial Death of Rape Case Accused: CBI Arrested 8 Cops include IG - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.