കസ്റ്റഡി മരണം: സഞ്ജീവ് ഭട്ടിന്റെ ഹരജിയിൽ 10ന് വാദം കേൾക്കും

ന്യൂഡൽഹി: 1990ലെ കസ്റ്റഡി മരണ കേസിൽ കൂടുതൽ തെളിവ് കൊണ്ടുവരാൻ അനുമതി തേടി ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് നൽകിയ ഹരജിയിൽ സുപ്രീംകോടതി ഈ മാസം 10ന് വാദം കേൾക്കും. കേസിൽ ജീവപര്യന്തം ശിക്ഷിച്ചതിനെതിരെ ഗുജറാത്ത് ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് കൂടുതൽ തെളിവ് ഹാജരാക്കാൻ ഭട്ട് അനുമതി തേടിയത്.

1990ൽ എൽ.കെ. അദ്വാനിയുടെ രഥയാത്രക്കു പിന്നാലെയുണ്ടായ കലാപത്തിൽ ജാംനഗർ പൊലീസ് പിടികൂടിയ 133 പേരിലുൾപ്പെട്ട പ്രഭുദാസ് വൈഷ്ണാനി കസ്റ്റഡിയിൽ മരിച്ച കേസിൽ 2019ലാണ് ഭട്ടിന് ഗുജറാത്ത് കോടതി ജീവപര്യന്തം തടവ് വിധിച്ചത്

Tags:    
News Summary - Custodial death: Sanjeev Bhatt's plea will be heard on the 10th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.