കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ ബഹളം പുറത്തേക്ക്​


ന്യൂഡൽഹി: കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തേക്ക്​. 20 ൽ അധികം മുതിർന്ന കോൺഗ്രസ്​ നേതാക്കൾ നേതൃത്വത്തിനെതിരെ നൽകിയ കത്തിൽ തുടങ്ങിയ ചർച്ച പ്രവർത്തക സമിതി നടക്കുന്നതിനിടെ നേതാക്കൾ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഒാൺലൈനായി ചേരുന്ന പ്രവർത്തക സമിതിയിൽ ഉയരുന്ന അഭിപ്രായങ്ങളോടുള്ള എതിർപ്പ്​ നേതാക്കൾ ട്വീറ്റുകളായി പുറത്തു വിടുകയാണ്​.

പാർട്ടിയെ ശക്​തിപ്പെടുത്താൻ 'സ്​ഥിരം നേതൃത്വം' വേണമെന്നും സമഗ്രമായ പൊളിച്ചുപണി വേണമെന്നും ആവശ്യപ്പെട്ടാണ്​ 20 ൽ അധികം കോൺഗ്രസ്​ നേതാക്കൾ ഒപ്പിട്ട കത്ത്​ ഇടക്കാല പ്രസിഡൻറ്​ സോണിയക്ക്​ നൽകിയിരുന്നത്​. ഈ കത്ത്​ സംബന്ധിച്ച ചർച്ച ചെയ്യാനാണ്​ കോൺഗ്രസ് പ്രവർത്തക സമിതി ചേർന്നത്​. നേതൃ സ്​ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട്​ സോണിയാ ഗാന്ധി നൽകിയ കത്ത്​ വായിച്ചു കൊണ്ടാണ്​ പ്രവർത്തക സമിതി തുടങ്ങിയത്​. തുടർന്ന്​ സംസാരിച്ച സോണിയ ഗാന്ധി നേതൃത്വം ഒഴിയാനുള്ള സന്നദ്ധത ആവർത്തിച്ചു. പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള സജീവ ചർച്ചകൾക്ക്​ അവർ ആഹ്വാനം ചെയ്യുകയും ചെയ്​തു.

എന്നാൽ, ​കെ.സി വേണുഗോപാൽ, മൻമോഹൻ സിങ്​ എന്നിവർ സോണിയ തുടരണമെന്ന ആവശ്യം ഉന്നയിച്ചു. നേതാക്കളുടെ കത്ത്​ നിർഭാഗ്യകരമെന്നാണ്​ മൻമോഹൻ സിങ്​ പറഞ്ഞത്​. അനവസരത്തിലുള്ള കത്ത്​ ഹൈകമാൻറിനെ ദുർബലപ്പെടുത്താനാണ്​ ഉപകരിക്കുക. ഹൈകമാൻിനെ ദുർബലപ്പെടുത്തുക എന്നാൽ കോൺഗ്രസിനെ ദുർബലപ്പെടുത്തലാണെന്നും മൻമോഹൻ സിങ്​ പറഞ്ഞു. രാഹുൽ ഗാന്ധി ചുമതല ഏറ്റെടുക്കണമെന്നാണ്​ എ.കെ. ആൻറണി ആവശ്യപ്പെട്ടത്​.

നേതാക്കൾ നൽകിയ കത്ത്​ മാധ്യമങ്ങൾക്ക്​ ചോർത്തി നൽകിയതിനെയും കെ.സി വേണു ഗോപാലടക്കമുള്ളവർ വിമർശിച്ചു. അനവസരത്തിൽ നേതൃത്വത്തിനെതിരെ കത്ത്​ നൽകുകയും അത്​ പരസ്യപ്പെടുത്തുകയും ചെയ്​തവർ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്ന രൂക്ഷ വിമർശനമാണ്​ രാഹുൽ നടത്തിയത്​. കത്ത്​ നൽകിയവരെ വിമതരെന്നാണ്​ രാഹുൽ വിശേഷിപ്പിച്ചത്​.




രാഹുലി​െൻറ വിമർശനത്തിനുള്ള​ ​മറുപടി കപിൽ സിബൽ ഉടനെ പരസ്യ ട്വീറ്റ്​ ചെയ്​തു. 'രാഹുൽ പറയുന്നത്​ ഞങ്ങൾ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്നാണ്​. കഴിഞ്ഞ മുപ്പത്​ വർഷത്തിനിടെ ഒരു പ്രശ്​നത്തിലും ബി.ജെ.പിക്ക്​ അനുകൂലമായി ഒരു പ്രസ്​താവന പോലും നടത്തിയിട്ടില്ല' -കപിൽ ട്വീറ്റ്​ ചെയ്​തു. രാജസ്​ഥഗനിലും മണിപൂരിലും കോൺഗ്രസിനെ പ്രതിരോധിച്ചത്​ എടുത്തു പറഞ്ഞ കപിലി​െൻറ ട്വീറ്റിൽ മുഴച്ച്​ നിന്നത്​ സങ്കടവും രാഹുലി​െൻറ നിലപാടിലുള്ള വിഷമവുമായിരുന്നു. രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല ഉടൻ ട്വീറ്റ്​ ചെയ്​തു.


ഏറെകഴിയും മു​െമ്പ കപിൽ സിബൽ ത​െൻറ ട്വീറ്റ്​ പിൻവലിച്ചു. രാഹുലുമായി സംസാരിച്ചെന്നും ആരോപിക്കപ്പെട്ട വാചകങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ലെന്നും അതിനാൽ ത​െൻറ ട്വീറ്റ്​ പിൻവലിക്കുകയാണെന്നും കപിൽ വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.