കോൺഗ്രസ് പ്രവർത്തക സമിതിയിലെ ബഹളം പുറത്തേക്ക്
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തേക്ക്. 20 ൽ അധികം മുതിർന്ന കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിനെതിരെ നൽകിയ കത്തിൽ തുടങ്ങിയ ചർച്ച പ്രവർത്തക സമിതി നടക്കുന്നതിനിടെ നേതാക്കൾ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഒാൺലൈനായി ചേരുന്ന പ്രവർത്തക സമിതിയിൽ ഉയരുന്ന അഭിപ്രായങ്ങളോടുള്ള എതിർപ്പ് നേതാക്കൾ ട്വീറ്റുകളായി പുറത്തു വിടുകയാണ്.
പാർട്ടിയെ ശക്തിപ്പെടുത്താൻ 'സ്ഥിരം നേതൃത്വം' വേണമെന്നും സമഗ്രമായ പൊളിച്ചുപണി വേണമെന്നും ആവശ്യപ്പെട്ടാണ് 20 ൽ അധികം കോൺഗ്രസ് നേതാക്കൾ ഒപ്പിട്ട കത്ത് ഇടക്കാല പ്രസിഡൻറ് സോണിയക്ക് നൽകിയിരുന്നത്. ഈ കത്ത് സംബന്ധിച്ച ചർച്ച ചെയ്യാനാണ് കോൺഗ്രസ് പ്രവർത്തക സമിതി ചേർന്നത്. നേതൃ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് സോണിയാ ഗാന്ധി നൽകിയ കത്ത് വായിച്ചു കൊണ്ടാണ് പ്രവർത്തക സമിതി തുടങ്ങിയത്. തുടർന്ന് സംസാരിച്ച സോണിയ ഗാന്ധി നേതൃത്വം ഒഴിയാനുള്ള സന്നദ്ധത ആവർത്തിച്ചു. പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള സജീവ ചർച്ചകൾക്ക് അവർ ആഹ്വാനം ചെയ്യുകയും ചെയ്തു.
എന്നാൽ, കെ.സി വേണുഗോപാൽ, മൻമോഹൻ സിങ് എന്നിവർ സോണിയ തുടരണമെന്ന ആവശ്യം ഉന്നയിച്ചു. നേതാക്കളുടെ കത്ത് നിർഭാഗ്യകരമെന്നാണ് മൻമോഹൻ സിങ് പറഞ്ഞത്. അനവസരത്തിലുള്ള കത്ത് ഹൈകമാൻറിനെ ദുർബലപ്പെടുത്താനാണ് ഉപകരിക്കുക. ഹൈകമാൻിനെ ദുർബലപ്പെടുത്തുക എന്നാൽ കോൺഗ്രസിനെ ദുർബലപ്പെടുത്തലാണെന്നും മൻമോഹൻ സിങ് പറഞ്ഞു. രാഹുൽ ഗാന്ധി ചുമതല ഏറ്റെടുക്കണമെന്നാണ് എ.കെ. ആൻറണി ആവശ്യപ്പെട്ടത്.
നേതാക്കൾ നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനെയും കെ.സി വേണു ഗോപാലടക്കമുള്ളവർ വിമർശിച്ചു. അനവസരത്തിൽ നേതൃത്വത്തിനെതിരെ കത്ത് നൽകുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തവർ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്ന രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്. കത്ത് നൽകിയവരെ വിമതരെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.
Sh. Rahul Gandhi hasn't said a word of this nature nor alluded to it.
— Randeep Singh Surjewala (@rssurjewala) August 24, 2020
Pl don't be mislead by false media discourse or misinformation being spread.
But yes, we all need to work together in fighting the draconian Modi rule rather then fighting & hurting each other & the Congress. https://t.co/x6FvPpe7I1
രാഹുലിെൻറ വിമർശനത്തിനുള്ള മറുപടി കപിൽ സിബൽ ഉടനെ പരസ്യ ട്വീറ്റ് ചെയ്തു. 'രാഹുൽ പറയുന്നത് ഞങ്ങൾ ബി.ജെ.പിയുമായി സഹകരിക്കുകയാണെന്നാണ്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ഒരു പ്രശ്നത്തിലും ബി.ജെ.പിക്ക് അനുകൂലമായി ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല' -കപിൽ ട്വീറ്റ് ചെയ്തു. രാജസ്ഥഗനിലും മണിപൂരിലും കോൺഗ്രസിനെ പ്രതിരോധിച്ചത് എടുത്തു പറഞ്ഞ കപിലിെൻറ ട്വീറ്റിൽ മുഴച്ച് നിന്നത് സങ്കടവും രാഹുലിെൻറ നിലപാടിലുള്ള വിഷമവുമായിരുന്നു. രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ഉടൻ ട്വീറ്റ് ചെയ്തു.
Was informed by Rahul Gandhi personally that he never said what was attributed to him .
— Kapil Sibal (@KapilSibal) August 24, 2020
I therefore withdraw my tweet .
ഏറെകഴിയും മുെമ്പ കപിൽ സിബൽ തെൻറ ട്വീറ്റ് പിൻവലിച്ചു. രാഹുലുമായി സംസാരിച്ചെന്നും ആരോപിക്കപ്പെട്ട വാചകങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ലെന്നും അതിനാൽ തെൻറ ട്വീറ്റ് പിൻവലിക്കുകയാണെന്നും കപിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.