ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; അതീവ ജാഗ്രത നിർദേശം

ന്യൂഡൽഹി∙ ക്യാന്‍റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരം ലക്ഷ്യമാക്കിയാണ് കെന്റിന്റെ സഞ്ചാരം. കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര, തമിഴ്‌നാട്, ഒറീസ സംസ്ഥാനങ്ങളിലെ തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

എന്നാൽ, ബംഗാൾ ഉൾക്കടലിൽ ശക്തിയാർജിക്കുന്ന ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കില്ലെന്നു നിഗമനം. ചുഴലിക്കാറ്റ് കടലിൽത്തന്നെ ദുർബലമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട അറിയിപ്പിൽ വിശദീകരിച്ചു. തീരത്തോട് അടുക്കുമ്പോഴേക്ക് കാറ്റിന്റെ വേഗം 45 മുതല്‍ മുതല്‍ 65 കിലോമീറ്റര്‍ ആയി കുറയും.

ഇന്ന് മുതല്‍ ഞായറാഴ്ച വരെ ആന്ധ്ര, തമിഴ്‌നാട്, ഒഡീഷ തീരപ്രദേശങ്ങളില്‍ കനത്ത മഴക്കും ശക്തിയേറിയ കാറ്റിനും സാധ്യത ഉണ്ട്. തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഹൈദരാബാദിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലി!ല്‍ പോകരുതെന്നും കടലിലുള്ള തൊഴിലാളികളോട് തിരിച്ച് വരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ നാവികസേനക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയോടെ ക്യാന്റിന് ശക്തി കുറയുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

Tags:    
News Summary - Cyclone Kyant may hit coastal AP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.