കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കിൽ യൂറോപ്പ് മുസ്​ലിം രാജ്യമോ ആഫ്രിക്കൻ രാജ്യമോ ആകും -ദലൈലാമ

ധർമ്മശാല: കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ മുസ്​ലിം രാജ്യമോ ആഫ്രിക്കൻ രാജ്യമോ ആയി മാറു മെന്ന് ദൈലലാമ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കുടിയേറ്റത്തെക്കുറിച്ചുള്ള തന ്‍റെ നിലപാട് ആവർത്തിച്ചത്.

കുറച്ചു പേരൊക്കെ വരുന്നത് സമ്മതിക്കാം. എന്നാൽ യൂറോപ്പ് മുഴുവൻ ആഫ്രിക്കക്കാരെ ക്കൊണ്ടും മുസ്​ലിംകളെക്കൊണ്ടും നിറയുന്നത് അംഗീകരിക്കാനാവില്ല. ആളുകളോട് അവരവരുടെ നാടുകളിൽ ജീവിക്കാൻ ആവശ്യപ്പെടണമെന്നും 60 വർഷമായി ഇന്ത്യയിൽ അഭയാർഥിയായി ജീവിക്കുന്ന ലാമ പറഞ്ഞു. 83 കാരനായ ദലൈലാമ, ടിബറ്റിൽനിന്ന് 1959ൽ ഇന്ത്യയിലേക്ക് കുടിയേറിയതാണ്. അഭയാർഥികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് കഴിഞ്ഞ വർഷവും അദ്ദേഹം പറഞ്ഞിരുന്നു.

തന്‍റെ പിൻഗാമി സ്ത്രീയാണെങ്കിൽ സുന്ദരിയായിരിക്കണമെന്ന് 2015ൽ നടത്തിയ പ്രസ്താവന അദ്ദേഹം ആവർത്തിച്ചു. ഈ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതാണെന്നും മനസ്സിന്‍റെ സൗന്ദര്യമല്ലേ സത്യം എന്നും മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ, യഥാർത്ഥ സൗന്ദര്യം മനസ്സിന്‍റേത് തന്നെയാണ്, പക്ഷേ മനുഷ്യർക്ക് ബാഹ്യരൂപവും പ്രധാനമാണെന്നായിരുന്നു മറുപടി.

യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് ധാർമ്മികതയില്ലെന്നും അദ്ദേഹം പറഞ്ഞു. ദലൈലാമയുടെ പ്രസ്താവനകൾക്കെതിരെ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Tags:    
News Summary - Dalai Lama expresses worry over migration-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.