തിരുവനന്തപുരം: ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗാന്ധിദർശൻ അന്തർദേശീയ പുരസ്കാരം ദലൈലാമക്ക്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മികച്ച പാര്ലമെേൻററിയനായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിെയയും മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയെനയും തെരഞ്ഞെടുത്തു. സ്പിരിച്വല്‍ സര്‍വിസ് അവാര്‍ഡ് ശ്രീശ്രീ രവിശങ്കറിനും ഡോ. മാർ ക്രിസോസ്റ്റം മെത്രാപോലീത്തക്കും ലഭിച്ചു.
മറ്റ് അവാർഡുകൾ- ഹ്യുമാനിറ്റേറിയന്‍: പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ, മെഡിക്കല്‍ സര്‍വിസ്: ഡോ.ടി.കെ. ജയകുമാര്‍(കോട്ടയം മെഡിക്കൽ കോളജ് കാർഡിയോ തെറപ്പി വിഭാഗം തലവൻ), ബിസിനസ്: ഡോ. എം.എ. യുസുഫലി, ബി.ആര്. ഷെട്ടി, ഡോ. ബി. ഗോവിന്ദന്. ജീവകാരുണ്യമേഖല മരണാനന്തര പുരസ്കാരം: ജോസഫ് പുലിക്കുന്നേല്‍.ഒരുലക്ഷം രൂപ, പ്രശസ്തിപത്രം, ശില്പം എന്നിവ അടങ്ങിയതാണ് ഇൗ പുരസ്കാരങ്ങള്‍.
ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനും മുന്‍ ലോക്സഭ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി അംഗവുമായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. വാർത്തസമ്മേളനത്തിൽ ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന് പ്രസിഡൻറ് ആറ്റിങ്ങല്‍ വിജയകുമാര്‍, സെക്രട്ടറി ജേക്കബ് കുര്യാക്കോസ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.