തവാങ്: അടുത്ത ദലൈലാമയെ അനുയായികൾ തീരുമാനിക്കെട്ടയെന്ന് ദലൈലാമ. അരുണാചൽ പ്രദേശിലെ തവാങ് സന്ദർശിക്കുന്നതിനിടെ അനുയായികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെൻറ പിൻഗാമിയെക്കുറിച്ച് അറിയില്ല. അടുത്ത ദലൈലാമ സ്ത്രീ ആയിരിക്കുമോ എന്ന ചോദ്യത്തിന് ആവാം എന്നായിരുന്നു മറുപടി. തെൻറ സന്ദർശനത്തെ രാഷ്ട്രീയവത്കരിക്കാൻ ചൈന ശ്രമിച്ചതായി ദലൈലാമ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചൈനയിലെ ജനങ്ങൾക്ക് സർക്കാർ തെറ്റായ വിവരങ്ങളാണ് നൽകുന്നത്. അവരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു. ചൈനയിലെയും തിബത്തിലെയും ഭൂരിപക്ഷം ജനങ്ങളും തെൻറ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അനുവാദം കിട്ടിയാൽ ഇനിയും ചൈനയിൽ പോകും. മതസൗഹാർദത്തിെൻറയും ജനാധിപത്യത്തിെൻറയും യഥാർഥ മുഖമാണ് ഇന്ത്യ. കർഷകരുടെ വികസനത്തിനുവേണ്ടി ഏെറ പ്രയത്നിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ പുതിയ നയങ്ങളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾക്കിടെ തവാങ്ങിലെത്തിയ ദലൈലാമക്ക് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയത്. കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.