ലാ​മ​യു​ടെ സ​ന്ദ​ർ​ശ​നം: നി​ല​പാ​ട്​ ക​ർ​ശ​ന​മാ​ക്കി ചൈ​ന

െബയ്ജിങ്: ദലൈലാമയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തി​െൻറ പേരിൽ ചൈന ഇന്ത്യക്കെതിരെ നിലപാട് കർശനമാക്കുന്നു. തങ്ങളുടെ ഭൂമിശാസ്ത്രപരമായ പരമാധികാരം കാത്തുസൂക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ചൈന വ്യക്തമാക്കി. ദലൈലാമയുടെ സന്ദർശനത്തിലുള്ള പ്രതിഷേധം ചൈനയിലെ ഇന്ത്യൻ അംബാസഡർ വിജയ് ഗോഖലെയെ അറിയിക്കുകയും ചെയ്തു.  ലാമയുടെ സന്ദർശനം മതപരമാണെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ചൈന ഇടപെടേണ്ടതില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിനോടുള്ള പ്രതികരണമായാണ് ൈചനീസ് നടപടി.

അതിർത്തിയിലെ തർക്കപ്രദേശങ്ങൾ സന്ദർശിക്കാൻ ദലൈലാമക്ക് അനുമതി നൽകിയതിലൂടെ ചൈന ഉന്നയിച്ച ആശങ്ക ഇന്ത്യ അവഗണിച്ചതായി ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് കുറ്റപ്പെടുത്തി. അതിർത്തി തർക്കത്തി​െൻറ കാര്യത്തിൽ ചൈനീസ് നിലപാട് വ്യക്തമാണ്. ഇൗ വിഷയവുമായി ബന്ധെപ്പട്ട ദലൈലാമയുടെ ഇടപെടലുകെളക്കുറിച്ച് ഇന്ത്യക്ക് നന്നായി അറിയുകയും ചെയ്യാം; വക്താവ് ചൂണ്ടിക്കാട്ടി. തിബത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലുള്ള ഇന്ത്യയുടെ വാഗ്ദാനലംഘനമാണിത് എന്നുമാത്രമല്ല, ഇതുവഴി അതിർത്തി തർക്കം കൂടുതൽ വഷളാകുകയും ചെയ്യും. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഹുവ ഒാർമിപ്പിച്ചു. ഇന്ത്യക്കെതിരെ എന്തുനടപടിയാണ് എടുക്കുക എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘കൂടുതൽ പറയുന്നില്ല’ എന്നായിരുന്നു മറുപടി. 

‘‘ഇരുരാജ്യങ്ങളും ഏഷ്യയിലെ അടുത്ത അയൽക്കാരാണ്. നമ്മുടെ സഹകരണം മേഖലയുടെ താൽപര്യങ്ങളെതന്നെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ ഇൗ താൽപര്യത്തിന് ഹാനികരമാകുന്ന കാര്യങ്ങൾ ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ’’; ഹുവ പറഞ്ഞു. മറ്റൊരു രാജ്യത്തി​െൻറ ആഭ്യന്തരപ്രശ്നങ്ങളിൽ ഇടപെടില്ല എന്നത്  ചൈനയുടെ നയമാണ്. എന്നാൽ, ദലൈലാമയുടെ സന്ദർശനം ആഭ്യന്തരവിഷയത്തിലുപരിയായ ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവി​െൻറ പ്രസ്താവനക്ക് മറുപടിയായി ഹുവ പറഞ്ഞു. ദലൈലാമ ഒരു ആത്മീയനേതാവുമാത്രമാണ് എന്ന് ആർക്കെങ്കിലും സത്യസന്ധമായി പറയാൻ കഴിയുമോ? അദ്ദേഹത്തി​െൻറ സന്ദർശനം മതപരമല്ല.    

81കാരനായ തിബത്തൻ ആത്മീയ നേതാവ് ദലൈലാമ ഒമ്പതുദിവസത്തെ അരുണാചൽ പ്രദേശ് സന്ദർശനത്തിലാണ്. അരുണാചൽ പ്രദേശിനെ ദക്ഷിണ തിബത്ത് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ചൈന അവകാശവാദമുന്നയിക്കുന്ന തവാങ്ങിൽ എട്ടുമുതൽ പത്തുവരെയാണ് അദ്ദേഹത്തി​െൻറ സന്ദർശനം. തവാങ് അടക്കമുള്ള അരുണാചൽപ്രദേശി​െൻറ ചില ഭാഗങ്ങൾ ദക്ഷിണ തിബത്തിലുൾപ്പെട്ടതാണെന്നാണ് ചൈനീസ് അവകാശവാദം. തിബത്തൻ ബുദ്ധമതവിശ്വാസികളെ സംബന്ധിച്ചും പ്രധാനപ്പെട്ട സ്ഥലമാണ് തവാങ്. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമായാണ് തവാങ് വിശ്വസിക്കപ്പെടുന്നത്. 

ചൈനീസ് വിരുദ്ധനായ വിഘടനവാദിയെന്ന് ചൈന വിശേഷിപ്പിക്കുന്ന ദലൈലാമ ഇൗ പ്രദേശങ്ങൾ സന്ദർശിക്കുന്നത് അതുകൊണ്ടുതന്നെ തങ്ങൾക്ക് തിരിച്ചടിയാണെന്ന് ചൈന വിശ്വസിക്കുന്നു. മുൻ സന്ദർശനങ്ങളിൽനിന്ന് വ്യത്യസ്തമായി ദലൈലാമയെ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു അനുഗമിക്കുന്നതാണ് ചൈനയെ കൂടുതൽ പ്രകോപിപ്പിച്ചത്. സന്ദർശനം ചൈനക്കെതിരായ രാഷ്ട്രീയനീക്കമായി മാറ്റുകയാണ് ഇതിലൂടെ ഇന്ത്യ ചെയ്തതെന്നാണ് ചൈനയുടെ വിമർശനം.അരുണാചൽ പ്രദേശ് പൂർണമായും ഇന്ത്യയുടെ ഭാഗമാണെന്നും ലാമ അവിടെ സന്ദർശിക്കുന്നത് ചൈനക്ക് തടയാനാവില്ലെന്നും മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു. 
 

Tags:    
News Summary - dalai lama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.