അലീഗഢ് (യു.പി): സവർണ സമുദായക്കാരായ ഠാകുറുകളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിച്ചില്ലെങ്കിൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന് അലീഗഢിലെ ദലിത് കുടുംബങ്ങൾ. മേഖലയിൽ ദലിത്-ഠാകുർ വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കേശവ്പുർ ഗ്രാമത്തിൽ ചാല് നിർമാണവുമായി ബന്ധപ്പെട്ട് ഇൗമാസം 16ന് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ദലിത് വിഭാഗക്കാരായ നിരവധി പേർക്ക് പരിക്കേറ്റു.
സംഭവത്തിനുശേഷം ഇരുകൂട്ടരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ, പൊലീസ് തങ്ങളോട് വിവേചനം കാട്ടിയെന്നാരോപിച്ച് ദലിത് സമുദായക്കാർ സമരം നടത്തി. ശനിയാഴ്ചക്കകം ആക്രമികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായില്ലെങ്കിൽ മതം മാറുമെന്നാണ് ദലിതരുടെ അന്ത്യശാസനം.
അതേസമയം, സംഭവത്തിൽ ശരിയായ അന്വേഷണമുണ്ടാകുമെന്നും പക്ഷപാതിത്വം കാട്ടില്ലെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പങ്കജ് കുമാർ വർമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.