യു.പിയിൽ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മഹോബ: യു.പിയിലെ മഹോബയിൽ 16കാരിയെ രണ്ടു​ പേർ ചേർന്ന്​ ബലാത്സംഗം ചെയ്​തു. ജയ്​ ഹിന്ദ് (22)​, അഷിശേഷ്​ സെൻ (23) എന്നിവരെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു.

വെള്ളിയാഴ്​ച രാത്രി വീടിനു പുറത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച്​ തട്ടിക്കൊണ്ടുപോയി ​ ​ആളൊഴിഞ്ഞ സ്​ഥലത്തുവെച്ച്​ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു​വെന്ന്​ പൊലീസ്​ പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയാണ്​ പൊലീസിൽ പരാതി നൽകിയത്​. ​പെൺകുട്ടിയെ വൈദ്യപരിശോധനക്ക്​ അയച്ചതായും കേസെടുത്തതായും പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - dalit girl raped by two men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.