മധ്യപ്രദേശിൽ ദലിത് ഗ്രാമമുഖ്യനെ ദേശീയ പതാക ഉയർത്താൻ അനുവദിച്ചില്ലെന്ന്; അന്വേഷണം

ഭോപ്പാൽ: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ ദലിത് ഗ്രാമമുഖ്യനെ അനുവദിച്ചില്ലെന്ന പരാതിയിൽ അന്വേഷണം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സ്കൂൾ പ്രിൻസിപ്പാൾ തന്നെ ജാതീയമായി അവഹേളിക്കുകയും ചെയ്തതായി ഗ്രാമമുഖ്യന്‍റെ പരാതിയിൽ പറയുന്നു.

ബരേലാൽ അഹിർവാർ എന്ന ദലിത് നേതാവാണ് ഭഗവന്ത്പുർ വില്ലേജിലെ ഗ്രാമമുഖ്യൻ. പഞ്ചായത്തീരാജ് നിയമപ്രകാരം ഗ്രാമമുഖ്യനാണ് സ്കൂളിൽ ദേശീയ പതാക ഉയർത്തേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ഇത്തവണ തന്നെ ക്ഷണിച്ചില്ല. സ്കൂളിലെത്തിയപ്പോൾ പ്രിൻസിപ്പാൾ ജാതീയമായി അവഹേളിക്കുകയും ചെയ്തു. ഇതേതുടർന്ന് സ്കൂളിന് പുറത്ത് ഇദ്ദേഹം പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതേസമയം, സ്കൂളിൽ ദേശീയ പതാക ഉയർത്തേണ്ടത് ഗ്രാമമുഖ്യനല്ലെന്നും പഞ്ചായത്ത് ഓഫിസിൽ ബരേലാൽ അഹിർവാർ പതാക ഉയർത്തിയെന്നും സബ്-ഡിവിഷണൽ മജ്സ്ട്രേറ്റ് ഹർഷലാൽ ചൗധരി പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 

Tags:    
News Summary - Dalit sarpanch says was not invited to hoist flag at school; probe on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.