ന്യൂഡൽഹി: ദലിത് വിദ്യാർഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിന് സ്കോളർഷിപ് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി സർക്കാർ. കല, കൃഷി, നിയമം, വൈദ്യം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകൾ ചെയ്യുന്നതിന് നൂറോളം വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുക.
പദ്ധതി ഉടനെ മന്ത്രിസഭ യോഗത്തിൽവെച്ച് അംഗീകാരം വാങ്ങുമെന്ന് പട്ടിക ജാതി, വർഗ മന്ത്രി രാജേന്ദ്രപാൽ ഗൗതം അറിയിച്ചു. ആറുലക്ഷം രൂപ വാർഷിക കുടുംബ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ കോഴ്സിന് 10 ലക്ഷവും നാലു വർഷ കോഴ്സിന് 20 ലക്ഷവുമാണ് നൽകുക. വിദേശ പഠനം വൻ സാമ്പത്തിക ബാധ്യതയുള്ളതാണ്. കഴിവുള്ള, പാവപ്പെട്ട വിദ്യാർഥികൾക്കും തുല്യാവസരം നൽകേണ്ടതുണ്ട്. ഇതിനായാണ് പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.