കാൻപുർ: ഉത്തർപ്രദേശിലെ നർകുർദ് ഗ്രാമത്തിൽ മേൽജാതിക്കാരായ ആളുകൾ ‘ഭഗവത് കഥ’ പരിപാടിക്കിടെ പ്രാർഥിക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി ജയ് ദേവി എന്ന ദലിത് യുവതി രംഗത്തെത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ താനും ഭർത്താവും ഇസ്ലാം മതം സ്വീകരിക്കുമെന്ന് അവർ ഭീഷണി മുഴക്കി. പ്രാർഥിക്കാൻ അനുവദിക്കാതെ അവരുടെ കൈവശമുണ്ടായിരുന്ന ആരതി താലി തട്ടിത്തെറിപ്പിച്ച ശേഷം ചില യുവാക്കൾ അവരെ കൈയേറ്റം ചെയ്യുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ പട്ടികജാതി /പട്ടിക വർഗ (അതിക്രമം തടയൽ) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.