ക്ഷേത്ര പുരോ​ഹിതൻ ഛോട്ടേലാൽ ദക്ഷി

ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല; യു.പിയിൽ പുരോഹിതനെതിരെ പ്രതിഷേധവുമായി ദലിത് സ്ത്രീകൾ

ലഖ്നോ: ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ച പുരോ​ഹിതനെതിരെ പ്രതിഷേധവുമായി ദലിത് സ്ത്രീകൾ. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ സ്വാൻ ഘട്ട് ക്ഷേത്രത്തിലാണ് സംഭവം.

മരണാനന്തര ചടങ്ങുകൾ നടത്താനെത്തിയ ദലിത് സ്ത്രീകളെ ക്ഷേത്രപൂജാരി ഛോട്ടേലാൽ ദക്ഷി ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ക്ഷേത്രത്തിനടുത്ത ഘട്ടിൽ സ്നാനം ചെയ്യാനും അനുദിച്ചില്ല. ഘട്ടിൽ സ്നാനം ചെയ്യരുതെന്നും വേണമെങ്കിൽ മുനിസിപ്പൽ കോർപ്പറേഷന്റെ കുളിമുറിയിൽ പോവാൻ ആവശ്യപ്പെടുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി സത്രീകൾ ആരോപിച്ചു. പുരോഹിതന്റെ നടപടിക്കെതിരെ ഇവർ പൊലീസിൽ പരാതിയും നൽകി.

എന്നാൽ ആരോപണം നിഷേധിച്ച് ഛോട്ടേലാൽ ദക്ഷി രം​ഗത്തെത്തി. ആരോടും മോശമായി പെരുമാറിയിട്ടില്ല. ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാ​ഗമാണ്. സ്ത്രീകൾ മുനിസിപ്പൽ കോർപ്പറേഷന്റെ കുളിമുറിയിൽ പോയി കുളിക്കുകയാരുന്നു. ഇവരോട് താൻ അങ്ങിനെ ചെയ്യാൻ പറഞ്ഞിട്ടില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഏത് ശിക്ഷ സ്വീകരിക്കാനും തയാറാണ് -പുരോഹിതൻ പറഞ്ഞു.

സ്ത്രീകളുടെ പരാതിയിൽ മൊറാദാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു

Tags:    
News Summary - Dalit Women, Temple Entry, Moradabad, Dalit lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.