ഫഗ്​വാര സംഘർഷത്തിൽ പരിക്കേറ്റ ദലിത്​ യുവാവ്​ മരിച്ചു; പ്രദേശത്ത്​ ജാഗ്രതാ നിർദേശം

ഛത്തിസ്​ഗഡ്​: പഞ്ചാബി​ലെ ഫഗ്​വാരയിൽ ദലിത്​ പ്രവർത്തകരും വലതുപക്ഷ സംഘടനാ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ദലിത്​ യുവാവ്​ മരിച്ചു. ദലിത്​ ആക്​റ്റിവിസ്​റ്റായ ജസ്വന്ത്​ ബോബി(19) ആണ്​ മരിച്ചത്​. പരിക്കേറ്റ്​ ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസ്വന്ത്​  ഞായറാഴ്​ച രാത്രിയാണ്​ മരണപ്പെട്ടത്​. 

സംഭവത്തെ തുടർന്ന്​ പ്രദേശത്ത്​ പഞ്ചാബ്​ പൊലീസ്​ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ റാപിഡ്​ ആക്​ഷൻ ഫോഴ്​സ്​, കലാപം തടയുന്നതിനുള്ള പ്രത്യേക സേന, ബി.എസ്​.എഫ്​, പ്രത്യേക വനിതാ പൊലീസ്​ സേന എന്നിവരെ വിന്യസിച്ചിട്ടുണ്ട്​. 

പോസ്​റ്റ്​മോർട്ടത്തിനുശേഷം ബോബിയു​ടെ മൃതദേഹം ഫഗ്​വാരയിൽ എത്തിച്ചു. സംസ്​കാര ചടങ്ങുകൾ സമാധാനപൂർവ്വം നടത്തുന്നതിന്​ കനത്ത പൊലീസ്​ സന്നാഹമാണ്​ സ്ഥലത്ത്​ ഒരുക്കിയിരിക്കുന്നത്​. 

ഏപ്രിൽ 13 നാണ്​ ബി.ആർ അംബേദ്​കറി​​​െൻറ ചിത്രമുള്ള ബോർഡ്​ ഗോൾ ചൗകിൽ വെച്ചതിനെ തുടർന്ന്​ ഫഗ്​വാരയിൽ ദലിത്​ പ്രവർത്തകരും വലതുപക്ഷ സംഘടനാ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്​. സംഘർഷത്തിൽ ബോബി ഉൾപ്പെടെ ഏഴുപേർക്ക്​ പരിക്കേറ്റിരുന്നു. 

Tags:    
News Summary - Dalit Youth Injured in Phagwara Clash Dies; Anti-Riots Squad on Alert- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.