ന്യൂഡൽഹി: പൊലീസിൽനിന്ന് നീതി ലഭിച്ചില്ലെന്നും നക്സലാകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദലിത് യുവാവ് അയച്ച കത്തിെൻറ അടിസ്ഥാനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്വേഷണത്തിന് ഉത്തരവിട്ടു. ആന്ധ്രപ്രദേശുകാരനായ പ്രസാദ് എന്ന ദലിത് യുവാവാണ് തന്നെ നക്സലാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചത്.
മണല്‍ മാഫിയ സംഘത്തെ ചോദ്യംചെയ്ത തന്നെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സീതനഗരം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമർദനത്തിന് ഇരയാക്കുകയും തല മുണ്ഡനം ചെയ്തെന്നും യുവാവ് കത്തിൽ ചൂണ്ടിക്കാട്ടി. വൈ.എസ്.ആര്.സി.പി നേതാവിെൻറ ട്രക്ക് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ദലിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു.
കത്ത് ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട രാഷ്ട്രപതി കേസുമായി ബന്ധപ്പെട്ട ഫയല്‍ സംസ്ഥാന സര്‍ക്കാറിെൻറ ജനറല്‍ അഡ്മിനിസ്ട്രേഷന് വകുപ്പിന് കൈമാറാന്‍ നിര്‍ദേശിച്ചു. സഹായങ്ങള്‍ക്കായി അസിസ്റ്റൻറ് സെക്രട്ടറി ജനാര്‍ദന്‍ ബാബുവിനെ കാണാനും രാഷ്ട്രപതി ഓഫിസ് പ്രസാദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മർദനവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധത്തെ തുടർന്ന് സബ് ഇൻസ്െപക്ടറെ സസ്പെൻഡ് ചെയ്യുകയും മൂന്നു പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.