വിവാദ ഫേസ്ബുക്ക് പോസ്റ്റ്; മാപ്പ് പറഞ്ഞ് എച്ച്.രാജ

ചെന്നൈ: ലെനിൻ പ്രതിമ തകർത്തതു പോലെ തമിഴ്നാട്ടിലെ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകർക്കുമെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ മാപ്പ് പറഞ്ഞു. തന്‍റെ അനുവാദമില്ലാതെ ഫേസ്ബുക്ക് അഡ്മിനാണ് ഇത്തരത്തിലൊരു പ്രസ്താവന പോസ്റ്റ് ചെയ്തതെന്നാണ് രാജ നൽകുന്ന വിശദീകരണം. നിലപാടുകളെ നിലപാടുകൾ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും രാജയുടെ മാപ്പ് പറഞ്ഞു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ബുധനാഴ്ച രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ അക്രമികൾ പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ പ്രതിമ തകർത്തിരുന്നു ഇതേ തുടർന്ന് ബി.ജെ.പിയുടെ കോയമ്പത്തൂർ ഒാഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണവുമുണ്ടായി


 

Tags:    
News Summary - damaging evr statue will not acceptable, h rja felt heart felt regret- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.