ശ്രീനഗർ: ജമ്മു-കശ്മീരിൽ പൊതുമുതൽ നശിപ്പിക്കുന്നത് തടയാൻ പുതിയ നിയമം. പ്രകടനങ്ങളും സമരങ്ങളും മൂലം പൊതുസ്വത്തിന് നാശമുണ്ടായാൽ ഇതിന് ആഹ്വാനംചെയ്ത വ്യക്തികളെ അറസ്റ്റ് ചെയ്ത് അഞ്ചുവർഷംവരെ ജയിലിലടക്കും. നശിപ്പിക്കപ്പെട്ട സ്വത്തിെൻറ വിപണിവിലക്ക് തുല്യമായസംഖ്യ പിഴയീടാക്കും. ഗവർണർ എൻ.എൻ. വോറ ഉത്തരവിൽ ഒപ്പുവെച്ചു.
പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റംവരുത്തിയാണ് ‘ജമ്മു-കശ്മീർ പൊതുസ്വത്ത് (നാശനഷ്ടം വരുത്തൽ തടയൽ) ഭേദഗതി ഒാർഡിനൻസ് 2017’ നടപ്പാക്കിയത്. സമരങ്ങളും പ്രകടനങ്ങളും മറ്റും നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. ഇത്തരം സാഹചര്യങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടക്കാം. രണ്ടുമുതൽ അഞ്ചുവരെ വർഷമായിരിക്കും തടവുശിക്ഷ.
നേരത്തേയുണ്ടായിരുന്ന നിയമപ്രകാരം സർക്കാറിെൻറയോ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ സ്വത്താണ് പരിധിയിലുണ്ടായിരുന്നത്. പുതിയ നിയമം സ്വകാര്യ സ്വത്തിനും ബാധകമാണ്. 2009ൽ ആന്ധ്രപ്രദേശുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് നിയമമെന്ന് സർക്കാർ വക്താവ് പറഞ്ഞു. നിയമസഭ ചേരാത്തതിനാൽ ഗർവണർ ഒാർഡിനൻസ് ഇറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.