വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയിൽ പുഷ്​അപ്പ്​; വീണ്ടും രാഹുൽ ഷോ - വിഡിയോ

കന്യാകുമാരി: കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയ കോൺഗ്രസ്​ നേതാവ്​ രാഹു​ൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം ആഴക്കടലിൽ നീന്താനിറങ്ങിയതിന്‍റെ വിഡിയോ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ പുതിയ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​. തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്നതിന്‍റെയും ഒറ്റ​െക്കെയിൽ പുഷ്​അപ്​ എടുക്കുന്നതിന്‍റെയും വിഡിയോകളാണ്​ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്​.

കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്‍റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. ഇംഗ്ലീഷ് പാട്ടിനൊപ്പമായിരുന്നു രാഹുലിന്‍റെ ചുവടുകൾ. വിദ്യാർഥികളും നേതാക്കളും കൈൾ കോർത്തുപിടിച്ചായിരുന്നു നൃത്തം ചെയ്​തത്​.

ഇത്​ കൂടാതെ രാഹുൽ തന്‍റെ കായികാഭ്യാസങ്ങളും ഇവിടെ പുറത്തെടുത്തു. വിദ്യാര്‍ഥിക്കൊപ്പം ഒറ്റക്കൈയിലെടുത്ത പുഷ്അപ്പുകൾക്ക്​ വൻ കൈയടിയാണ്​ ഉയർന്നത്​. ഇതോടൊപ്പം ജാപ്പനീസ്​ മാർഷ്യൽ ആർട്​സായ ഐകിഡോയിലെ തന്‍റെ അഭ്യാസങ്ങളും രാഹുൽ കുട്ടികളുമായി പങ്കുവെച്ചു. ഐകിഡോയിൽ ബ്ലക്​ബെൽറ്റുണ്ട്​ രാഹുലിന്​.  



Tags:    
News Summary - Dancing with students, push-ups; Rahul Show Again - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.