ബംഗളൂരു: ജെ.ഡി.എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയിൽ ചേർന്നു. യു.പിയിൽ ജെ.ഡി.എസിന് വലിയ സ്വാധീനമില്ല. എ െൻറ ജന്മഭൂമിയാണ് എെൻറ കർമ്മഭൂമി. ഭരണഘടന ഭീഷണികൾ നേരിടുന്ന കാലത്ത് ശക്തമായ പക്ഷത്തോടൊപ്പം നിൽക്കേണ്ടത് ആവശ്യമാണെന്നും ബി.എസ്.പിയിൽ ചേർന്നതിന് ശേഷം ഡാനിഷ് അലി വ്യക്തമാക്കി.
ജെ.ഡി.എസിൽ പ്രവർത്തിക്കുേമ്പാൾ പദവികളൊന്നും താൻ ആവശ്യപ്പെട്ടിരുന്നില്ല. ദേവഗൗഡ എന്നെ തെരഞ്ഞെടുക്കുകയും പ്രവർത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അദ്ദേഹത്തിെൻറ അനുഗ്രഹത്തോടെയാണ് ബി.എസ്.പിയിൽ എത്തിയത്. മായാവതി ഏൽപ്പിക്കുന്ന കർത്തവ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു ഡാനിഷ് അലി. ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകളിലും അദ്ദേഹം സജീവമായി പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.