ചെന്നൈ: സ്ത്രീധനത്തിെൻറ പേരിൽ മരുമകളെ ജഡ്ജി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇ തേതുടർന്ന് മുൻ മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് നൂട്ടി രാമമോഹൻ റാവുവിനും ഭാര ്യക്കും മകനുമെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ആക്രമണത്തിെൻറ സി.സി.ടി.വി ദൃശ്യ ങ്ങൾ റാവുവിെൻറ മരുമകൾ എം. സിന്ധുശർമയുടെ കുടുംബമാണ് പുറത്തുവിട്ടത്.
2.20 മിനിറ ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വഴക്കിനിടെ റാവുവിെൻറ മകൻ എൻ. വസിഷ്ഠ ഭാര്യ സിന്ധുവിനെ മർദിക്കുന്നതും റാവു സിന്ധുവിെൻറ കൈപിടിച്ച് സോഫയിലേക്ക് വലിച്ചിഴക്കുന്നതും കാണാം. സിന്ധുവിെൻറ മകൾ അമ്മയുടെ കാലിൽ കെട്ടിപ്പിടിക്കുന്നതും കുട്ടിയെ പിന്നീട് മുറിയിൽനിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെതുടർന്ന് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവരുടെ കുടുംബമാണ് ഏപ്രിൽ 27ന് ജസ്റ്റിസിനും കുടുംബാംഗങ്ങൾക്കുമെതിരെ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. കേസ് നടപടികൾ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് വിഡിയോ പുറത്തായത്. ആന്ധ്രപ്രദേശ്, മദ്രാസ് ഹൈകോടതികളിൽ സേവനമനുഷ്ഠിച്ച റാവു 2017 ഏപ്രിലിലാണ് വിരമിച്ചത്.
If every victim speaks out in the open,the number of domestic violence cases in India will be in millions every month.
— Ravi Nair (@t_d_h_nair) September 20, 2019
This video is different because the old man who is assaulting a woman is said to be a Retd HC judge.
Let’s digest it.He was a SC Judge
pic.twitter.com/T4HGEVBfTz
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.