ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധത്തിന്റെ രണ്ടാം ദിനം. രാഹുലിനെ അയോഗ്യനാക്കിയ ശേഷം നടക്കുന്ന ആദ്യ പാർലമെന്റ് സമ്മേളനത്തിൽ പ്രതിഷേധ സൂചകമായി ഇന്ന് പ്രതിപക്ഷ എം.പിമാർ കറുത്ത വസ്ത്രം ധരിച്ചാണ് എത്തുക.
സമാന മനസ്കാരായ പ്രതിപക്ഷ നേതാക്കൾ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണും. രാവിലെ 10ന് ഖാർഗെയുടെ ഓഫീസിലാണ് കൂടിക്കാഴ്ച. അതിനു ശേഷം കോൺഗ്രസ് എം.പിമാർ പാർലമെന്റിലെ പാർട്ടി ഓഫീസിൽ രാവിലെ 10.30 ന് ഒത്തു ചേരും.
കഴിഞ്ഞ ദിവസം ഡൽഹിയിലെ രാജ്ഘട്ടിനു പുറത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സങ്കൽപ്പ് സത്യാഗ്രഹ എന്ന പേരിൽ നടത്തിയ പ്രതിഷേധത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, പി. ചിദംബരം, ജയറാം രമേശ്, സൽമാൻ ഖുർശിദ്, പ്രമോദ് തിവാരി, അജയ് മാക്കൻ തുടങ്ങിയവർ പങ്കെടുത്തിട്ടുണ്ട്.
പ്രിയങ്ക കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രക്തസാക്ഷിയുടെ മകനെ നിശബ്ദനാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ഇവർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.