ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, മകൻ കാർത്തി ചിദംബരം, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങി മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ നടന്ന റെയ്ഡിനെ ന്യായീകരിച്ച് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. പലരുടെയും ദുർവൃത്തികൾക്ക് പ്രായശ്ചിത്തം ചെയ്യേണ്ട ദിവസം വന്നെത്തിയെന്ന് ജെയ്റ്റ്ലി പറഞ്ഞു. ആദായ നികുതി വകുപ്പും സി.ബി.െഎയും സംശയാസ്പദമായ കാരണങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കില്ല. നികുതി വെട്ടിപ്പോ മറ്റ് കുറ്റകൃത്യങ്ങളോ നടന്നതിനാലാണ് പരിശോധന നടന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
2008ൽ ഒരു മാധ്യമ കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതിന് കാർത്തി ചിദംബരത്തിന്‍റെ കമ്പനി ശ്രമിച്ചെന്ന ആരോപണത്തിൻെറ അടിസ്ഥാനത്തിലാണ് ചിദംബരത്തിെൻറയും മകൻ കാർത്തിയുടെയും വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്.
ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ഉൾപെട്ട 1000 കോടിയുടെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 22 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും റെയ്ഡുകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.